prakash raj join new film

നിവിന്‍ പോളിയെ നായകനാക്കി ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ പ്രകാശ് രാജ് പ്രധാനവേഷത്തിലെത്തുന്നു. സിനിമയുടെ രണ്ട് ഷെഡ്യൂള്‍ ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞു.

പ്രകാശ് രാജ് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത് സംവിധാനത്തില്‍ ശ്രദ്ധ ചെലുത്തുകയായിരുന്നു. മാത്രമല്ല സെലക്ടീവ് ആയാണ് ചിത്രങ്ങളും തിരഞ്ഞെടുക്കുന്നത്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമല്ലാത്തതുകൊണ്ടാണ് പ്രകാശ് രാജ് കരാര്‍ ഒപ്പിട്ടത്.

നിവിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വളര്‍ത്തച്ഛനായാണ് പ്രകാശ് രാജ് എത്തുക. ഒരു പള്ളീലച്ചന്റെ വേഷമാണ് അദ്ദേഹത്തിന്. ഇരുവരും തമ്മിലുള്ള സൗഹൃദവും തകര്‍ച്ചയും സിനിമയില്‍ പ്രമേയമാകുന്നു.

ശ്രദ്ധ ശ്രീനാഥ് നായികയാകുന്ന ചിത്രത്തില്‍ ലക്ഷ്മി പ്രിയ ,ചന്ദ്രമൗലി എന്നിവരാണ് മറ്റ് താരങ്ങള്‍.

Top