സായി പല്ലവിക്ക് പിന്തുണയുമായി പ്രകാശ് രാജ്

ടി സായ് പല്ലവിയ്ക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി നടന്‍ പ്രകാശ് രാജ്. വിഷയത്തില്‍ നടിയെ പിന്തുണയ്ക്കുന്നതായി അദ്ദേഹം അറിയിച്ചു.

ആദ്യം മനുഷ്യത്വം… ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം ഉണ്ട് എന്ന് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. സായ് പല്ലവിയുടെ വിശദീകരണ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.

 

വിരാട പര്‍വ്വം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് സായ് പല്ലവിയുടെ വിവാദ പരാമര്‍ശം. കാശ്മീര്‍ ഫയല്‍സ് എന്ന സിനിമയില്‍ കാശ്മീരി പണ്ഡിറ്റുമാര്‍ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന് അവര്‍ കാണിച്ചു. നിങ്ങള്‍ അതിനെ മത സംഘര്‍ഷമായി കാണുന്നുവെങ്കില്‍, കൊവിഡ് സമയത്ത് പശുവിനെ ഒരു വണ്ടിയില്‍ കൊണ്ടുപോയതിന് ഒരു മുസ്ലിമിനെ ജയ് ശ്രീറാം വിളിച്ചുകൊണ്ട് ചിലര്‍ കൊലപ്പെടുത്തിയത് കൂടി നോക്കണം. ഈ രണ്ട് സംഭവങ്ങള്‍ക്കും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. മതത്തിന്റെ പേരില്‍ ആരെയും വേദനിപ്പിക്കരുത് എന്നായിരുന്നു സായ് പല്ലവി പറഞ്ഞിരുന്നത്.

തുടര്‍ന്ന് നടിയ്ക്ക് നേരെ പല കോണുകളില്‍ നിന്നും സൈബര്‍ ആക്രമണം ഉണ്ടായി. ഇതിന് പിന്നാലെയാണ് നടി വിഷയത്തില്‍ വിശദീകരണവുമായി എത്തിയത്. ഏത് മതത്തിലായാലും എല്ലാത്തരം കുറ്റകൃത്യങ്ങളും തെറ്റാണെന്നാണ് വിശ്വസിക്കുന്ന ആളാണ് താന്‍ എന്ന് നടി പറഞ്ഞു. ഇതാണ് താന്‍ പറഞ്ഞിരുന്നതെന്നും എന്നാല്‍ തന്റെ വാക്കുകള്‍ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടുവെന്നും സായ് വിശദമാക്കി.

Top