രജനി ചിത്രം ‘കാല’ കര്‍ണാടകയില്‍ നിരോധിക്കുന്നത് ശരിയല്ലെന്ന് പ്രകാശ് രാജ്

Prakash-Raj

ബംഗളൂരു: രജനീകാന്ത് ചിത്രം കാലയ്ക്ക് കര്‍ണാടകയില്‍ നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ നടനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രകാശ് രാജ്. കാവേരി നദീജലം പങ്കിടുന്നത് സംബന്ധിച്ച് രജനീകാന്തിന്റെ പരാമര്‍ശം വളരെ വേദനിപ്പിച്ചിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ കാല നിരോധിക്കുന്നത് ശരിയല്ലെന്നും പ്രകാശ് രാജ് പറഞ്ഞു.

സാധാരണ കന്നഡക്കാരുടെ തെരഞ്ഞെടുപ്പിനുള്ള അവകാശത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണിത്. ജലം പങ്കു വെക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ തമിഴ്‌നാടിനേയും കര്‍ണാടകയേയും ബാധിക്കുന്ന വിഷയമാണ്. എന്നാല്‍ പ്രശ്‌നപരിഹാരം വൈകാരികമായല്ല കാണേണ്ടതെന്നും പ്രകാശ് രാജ് പറഞ്ഞു.

ജലം പങ്കുവെക്കല്‍ വൈകാരികമായാല്‍ പ്രശ്‌നപരിഹാരം സാധ്യമാകില്ല. പ്രായോഗിക സമീപനമാണ് സ്വീകരിക്കേണ്ടതെന്നും അതിനായി ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടതെന്നും പ്രകാശ്‌രാജ് അഭിപ്രായപ്പെട്ടു.

Top