സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാതിരുന്നത് ആർഎസ്എസ് മാത്രം: പ്രകാശ് കാരാട്ട്

കോഴിക്കോട് : സ്വാതന്ത്ര്യസമരം എല്ലാ ഇന്ത്യക്കാരും ഒരുമിച്ച് നിന്ന് പോരാടി നേടിയതാണ്, സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാതിരുന്നത് ആർഎസ്എസ് മാത്രമാണെന്ന് പ്രകാശ് കാരാട്ട്. കോഴിക്കോട് ഡിവൈഎഫ്ഐ ഫ്രീഡം സ്ട്രീറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യക്കാർ എന്ന ഒറ്റ വികാരത്തിൽ നടത്തിയ പോരാട്ടമാണ്. സ്വാതന്ത്ര്യം നേടിത്തന്നവരെ നമുക്ക് ആദരിക്കാം. ബംഗാളിലും പഞ്ചാബിലും കമ്മ്യൂണിസ്റ്റ് പാർട്ടി സജീവമായി പങ്കെടുത്തു. എല്ലാ ധാരകളും ചേർനാണ് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തത്. ആർഎസ്എസിന്റെ ഒരു നേതാവിനെ പോലും സ്വാതന്ത്ര്യ പോരാട്ടത്തിൽ കണ്ടിട്ടില്ല.

Top