prakash karat

കൊല്‍ക്കത്ത: പാര്‍ട്ടി അംഗങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. പാര്‍ട്ടി കമ്മിറ്റികളില്‍ പ്രായപരിധി പരിഗണനയിലാണെന്നും ്അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രായപരിധി പരിഗണനയില്‍ ഇല്ല. വി.എസ് മത്സരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മൂന്ന് വര്‍ഷംകൊണ്ട് വനിതാ അംഗങ്ങളുടെ എണ്ണം കൂട്ടും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആശങ്കകളുണ്ടാവില്ല. ഉള്‍പാര്‍ട്ടി ജനാധിപത്യം ശക്തമാക്കുമെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി.

.

.

Top