ഡൽഹി അംബേദ്കർ സർവ്വകലാശാലയിൽ പ്രകാശ് കാരാട്ടിനെ തടഞ്ഞു

ഡൽഹി: ഡൽഹി അംബേദ്കർ സർവ്വകലാശാലയിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിനെ തടഞ്ഞു. ഡൽഹി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുള്ളതിനാലാണ് പ്രവേശനം നിഷേധിച്ചതെന്ന് അധികൃതർ പറഞ്ഞതായി കാരാട്ട് പറഞ്ഞു.

സർവ്വകലാശാലയിൽ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം പിന്നീട് ക്യാമ്പസിന് പുറത്ത് വിദ്യാർത്ഥികളോട് സംസാരിച്ച് മടങ്ങി.

Top