ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ആര്‍.എസ്.എസ് അജണ്ടയുടെ ഭാഗം; പ്രകാശ് കാരാട്ട്

karat

കോഴിക്കോട്: കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്, ഇന്ത്യയില്‍ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനം പാടില്ലെന്ന ആര്‍.എസ്.എസ് അജണ്ടയുടെ ഭാഗമായെന്ന് സി.പി.എം നേതാവ് പ്രകാശ് കാരാട്ട്. കശ്മീരിലെ ജനങ്ങള്‍ക്ക് വൈദ്യസഹായം തേടാന്‍ പോലും കഴിയാത്ത സ്ഥിതിയാണെന്നും കേന്ദ്രസര്‍ക്കാര്‍ കശ്മീരിനെ ഒരു പട്ടാള ക്യാമ്പാക്കി മാറ്റിയെന്നും കാരാട്ട് കുറ്റപ്പെടുത്തി.

കോഴിക്കോട് കശ്മീര്‍ പ്രശ്‌നവും ആര്‍എസ്എസ് അജണ്ടയും എന്ന വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രകാശ് കാരാട്ട്.

Top