രാജ്യത്ത് 75 പുതിയ മെഡിക്കല്‍ കോളജുകള്‍ കൂടി ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍

ന്യൂഡല്‍ഹി : രാജ്യത്ത് 75 പുതിയ മെഡിക്കല്‍ കോളജുകള്‍ കൂടി ആരംഭിക്കുന്നു. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റതാണ് തീരുമാനം. മെഡിക്കല്‍ കോളജുകള്‍ ഇല്ലാത്ത ജില്ലകള്‍ക്കാണ് പരിഗണന നല്‍കുന്നതെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.

15,700 എംബിബിഎസ് സീറ്റുകള്‍ കൂടി പുതിയതായി സൃഷ്ടിക്കുമെന്നും പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു.

അതേസമയം കൽക്കരി ഖനനത്തിന്‍റെ കാര്യത്തിലെ വിദേശ നിക്ഷേപം നൂറു ശതമാനമാക്കാനും ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഡിജിറ്റൽ മീഡിയ രംഗത്ത് 26 ശതമാനം വിദേശനിക്ഷേപത്തിനും അനുമതി നല്‍കിയിട്ടുണ്ട്.

Top