അടിയന്തരാവസ്ഥ കാലത്തെ ഓര്‍മ്മിപ്പിക്കുന്നു; അര്‍ണബിന്റെ അറസ്റ്റില്‍ പ്രകാശ് ജാവദേക്കര്‍

മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത മുംബൈ പൊലീസിന്റെ നടപടിയെ അപലപിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. അര്‍ണബിനെ കയ്യേറ്റം ചെയ്തത് മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമണമെന്നും ഇത് നമ്മളെ അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മിപ്പിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

മഹാരാഷ്ട്രയിലെ മാധ്യമസ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമണത്തെ ഞങ്ങള്‍ അപലപിക്കുന്നു. മാധ്യമങ്ങളോട് പാലിക്കേണ്ട മര്യാദ ഇതല്ല. ഇത് അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മിപ്പിക്കുന്നു’- പ്രകാശ് ജാവദേക്കര്‍ ട്വീറ്റ് ചെയ്തു.

मुंबई में प्रेस-पत्रकारिता पर जो हमला हुआ है वह निंदनीय है। यह इमरजेंसी की तरह ही महाराष्ट्र सरकार की कार्यवाही है। हम इसकी भर्त्सना करते हैं।@PIB_India @DDNewslive @republic
— Prakash Javadekar (@PrakashJavdekar) November 4, 2020

റിപ്പബ്ലിക് ടിവിക്കെതിരെയുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടിയില്‍ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും അദ്ദേഹം ട്വീറ്റില്‍ വിമര്‍ശിച്ചു.

Top