സാമ്പത്തിക സംവരണം വിദ്യാഭ്യാസ മേഖലയില്‍ ഉടന്‍ നടപ്പിലാക്കുമെന്ന് പ്രകാശ് ജാവദേക്കര്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന മുന്നോക്കക്കാരിലെ സാമ്പത്തിക സംവരണം 2019 -2020 അക്കാദമിക് വര്‍ഷം മുതല്‍ രാജ്യത്തെ സര്‍വ്വകലാശാലകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടപ്പിലാക്കുമെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍.

വിദ്യാര്‍ത്ഥികള്‍ക്ക് 10% സാമ്പത്തിക സംവരണമാണ് ഏര്‍പ്പെടുത്തുക. നിലവിലെ സംവരണത്തെ ബാധിക്കാത്ത വിധത്തില്‍ ഈ സംവരണം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാര്‍ – സ്വകാര്യ മേഖല സ്ഥാപനങ്ങളിലെ അഡ്മിഷന് ഇത് ബാധകമാവും. ഇതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധിക സീറ്റുകള്‍ അനുവദിക്കുമെന്നും മാനവ വിഭവശേഷി വകുപ്പ് മന്ത്രി പറഞ്ഞു.

Top