ബിജെപി സ്ഥാനാര്‍ത്ഥി കെ പി പ്രകാശ് ബാബുവിന് വേണ്ടി ഇന്ന് പത്രിക സമര്‍പ്പിക്കും

കോഴിക്കോട്: റിമാന്റില്‍ കഴിയുന്ന കോഴിക്കോട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ പി പ്രകാശ് ബാബുവിന് വേണ്ടി ഇന്ന് പത്രിക സമര്‍പ്പിക്കും. പ്രകാശ് ബാബുവിന്റെ പ്രതിനിധിയായിരിക്കും രാവിലെ പതിനൊന്നിന് കോഴിക്കോട് കളക്ടര്‍ മുന്പാകെ പത്രിക നല്‍കുക.

അതേസമയം കുറ്റ്യാടി, നാദാപുരം പൊലീസ് സ്റ്റേഷനുകളിലുള്ള കേസുകളില്‍ ജാമ്യമെടുക്കാനായി പ്രകാശ് ബാബു ഇന്ന് കല്ലാച്ചി കോടതിയിലെത്തും. അനുമതിയില്ലാതെ പ്രകടനം നടത്തിയത് അടക്കമുള്ള കേസുകളിലാണ് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കൂടിയായ പ്രകാശ് ബാബു ജാമ്യം തേടുന്നത്. ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസില്‍ റാന്നി കോടതിയാണ് പ്രകാശ് ബാബുവിനെ റിമാന്റ് ചെയ്തത്.

ചിത്തിരാട്ട പൂജാനാളിൽ തൃശുർ സ്വദേശിയായ സ്ത്രീയെ സന്നിധാനത്ത് തടഞ്ഞ കേസിൽ പ്രകാശ് ബാബുവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പൊലീസ് പിടിയിലാകാതിരുന്ന പ്രകാശ് ബാബു പമ്പ പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തുടർന്ന് റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.

Top