പ്രജ്നേഷിനെ ഭാഗ്യം തുണച്ചു; യോഗ്യതാ റൗണ്ടില്‍ തോറ്റിട്ടും പ്രധാന റൗണ്ടിലേക്ക്

മെല്‍ബണ്‍: ഇന്ത്യയുടെ ടെന്നീസ് താരം പ്രജ്നേഷ് ഗുണേശ്വരന്‍ പ്രധാന റൗണ്ടിലേക്ക് യോഗ്യത നേടി. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഗ്രാന്‍സ്ലാം ടെന്നീസിന്റെ യോഗ്യതാ റൗണ്ടില്‍ തോറ്റിരുന്ന പ്രജ്നേഷാണ് പ്രധാന റൗണ്ടിലേക്ക് യോഗ്യത നേടിയത്.

പ്രധാന റൗണ്ടിലേക്ക് വിജയിച്ചിരുന്ന ആതിഥേയരുടെ അലെക്സ് ഡി മിനൗര്‍, പോളണ്ടിന്റെ കാമില്‍ മായചര്‍സക് എന്നിവര്‍ പരിക്ക് കാരണം പിന്‍മാറുകയായിരുന്നു. കൂടാതെ ചിലിയുടെ നിക്കോളസ് ജാരി ഫില്ലോലിന് സസ്പെന്‍ഷനും ലഭിച്ചു. ഇതിനെ തുടര്‍ന്നാണ് ഇന്ത്യയുടെ പ്രജ്നേഷിന് യോഗ്യത ലഭിച്ചത്.

ലാത്വിയയുടെ ഏണസ്റ്റസ് ഗുല്‍ബിസിനോടാണ് (76, 62) ഗുണേശ്വരന്‍ യോഗ്യത റൗണ്ടില്‍ തോറ്റിരുന്നത്. ആദ്യ റൗണ്ടില്‍ ജപ്പാന്റെ ടാറ്റ്സുമ ഇറ്റോയാണ് പ്രജ്നേഷിന് എതിരാളി.

Top