കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പരമ്പ​ര; ടോം ​തോ​മ​സ് വ​ധ​ക്കേ​സി​ല്‍ പ്ര​ജി​കു​മാ​ര്‍ അ​റ​സ്റ്റി​ല്‍

താമരശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ പൊന്നാമറ്റം ടോം തോമസ് വധക്കേസില്‍ മൂന്നാം പ്രതി പള്ളിപ്പുറം തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ പ്രജികുമാറി(48)നെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച ജില്ലാ ജയിലിലെത്തിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

മാത്യു മഞ്ചാടിയില്‍ വധക്കേസില്‍ റിമാന്‍ഡ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ മുഖ്യപ്രതി ജോളി(47)യെയും രണ്ടാം പ്രതി എം.എസ്.മാത്യു എന്ന ഷാജി (44)യെയും ഇന്ന് താമരശേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. സിലി വധക്കേസിലും റിമാന്‍ഡ് കാലാവധി കഴിയുന്ന സാഹചര്യത്തില്‍ ജോളിയെ താമരശേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) യിലും ഹാജരാക്കും.

Top