ഇന്ത്യ 2018ല്‍ 7.3 ശതമാനം വളര്‍ച്ച കൈവരിച്ചേക്കുമെന്ന് ഐ എം എഫ്

ന്യൂഡല്‍ഹി: 2018ല്‍ ഇന്ത്യ 7.3 ശതമാനം വളര്‍ച്ച നേടുമെന്ന് ഐ എം എഫ്. കൂടാതെ 2019ല്‍ ഇന്ത്യ 7.4 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നതായും ഏറ്റവും പുതിയ വേള്‍ഡ് എക്കണോമിക് ഔട്ട് ലുക്ക് റിപ്പോര്‍ട്ടില്‍ ഐ എം എഫ് വ്യക്തമാക്കുന്നു.

2017 സാമ്പത്തിക വര്‍ഷത്തില്‍ 6.7 ശതമാനം വളര്‍ച്ചയാണ് രാജ്യത്തിന് കൈവരിക്കാന്‍ സാധിച്ചിരുന്നത്.
നോട്ട് നിരോധനത്തിന്റെയും ജി എസ് ടിയുടെയും ആഘാതങ്ങളെ ഇന്ത്യ അതിജീവിച്ചതിന്റെ സൂചനയാണ് ഈ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് നല്‍കുന്നതെന്നും ഐ എം എഫ് വിലയിരുത്തി.

ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിനെ കുറിച്ചുള്ള ഐ എം എഫിന്റെ വിലയിരുത്തല്‍ ശരിയാവുകയാണെങ്കില്‍, അതിവേഗം വളരുന്ന സാമ്പത്തികശക്തിയെന്ന വിശേഷണം ഇന്ത്യക്ക് തിരികെ ലഭിക്കും. 2017ലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തി ചൈനയായിരുന്നു.

ചൈനയ്ക്ക് 2018ല്‍ 6.6 ശതമാനവും 2019ല്‍ 6.2 ശതമാനവും വളര്‍ച്ചാനിരക്കാണ് ഐ എം എഫ് പ്രതീക്ഷിക്കുന്നത്. 6.9 ശതമാനം വളര്‍ച്ചയായിരുന്നു 2017ല്‍ ചൈന കൈവരിച്ചത്.

Top