കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രഹ്‌ലാദ് സിങ് പട്ടേലിന് കോവിഡ്

ന്യൂഡല്‍ഹി: കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രഹ്‌ലാദ് സിംഗ് പട്ടേലിന് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

കോവിഡ് പരിശോധനാഫലം ഇന്നലെ രാത്രിയാണ് ലഭിച്ചത്. ചൊവ്വാഴ്ച തന്നെ സന്ദര്‍ശിച്ച ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും നിരീക്ഷണത്തില്‍ കഴിയണമെന്നും മന്ത്രി അറിയിച്ചു.

Top