ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നിലവാരം കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന്…

ഇന്‍ഡോര്‍: പ്രഗ്യാ സിംഗ് താക്കൂറിനെ പോലുള്ള വ്യക്തികളെ രാഷ്ട്രീയ രംഗത്തെത്തിച്ച ബിജെപി ആത്മപരിശോധന നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ.ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തുള്ള ഒരു വ്യക്തി ഇത്തരം പരാമര്‍ശം നടത്തിയത് തന്നെ നിരാശനാക്കി എന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നേതാക്കള്‍ക്കെതിരെ പ്രതിപക്ഷം ആഭിചാരം ചെയ്യുന്നുവെന്ന പ്രഗ്യാ സിംഗ് താക്കൂറിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ സംസാരിക്കുകകയായിരുന്നു അദ്ദേഹം. സുഷമ സ്വരാജിന്റെയും അരുണ്‍ ജയ്റ്റ്ലിയുടെയും മരണത്തിന് പിന്നില്‍ പ്രതിപക്ഷത്തിന്റെ ആഭിചാരമാണെന്നന്നായിരുന്നു പ്രഗ്യാ സിംഗ് താക്കൂറിന്റെ പരാമര്‍ശം

ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തുള്ള ഒരു വ്യക്തി ഇത്തരം പരാമര്‍ശം നടത്തിയത് തന്നെ നിരാശനാക്കിയെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. പ്രഗ്യാ സിംഗ് താക്കൂറിനെ പോലുള്ള വ്യക്തികളെ രാഷ്ട്രീയ രംഗത്തെത്തിച്ച ബിജെപി ആത്മപരിശോധന നടത്തണം. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നിലവാരം കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. രാഷ്ട്രീയ രംഗത്തുള്ള ഒരു വ്യക്തി അതിന്റെ നിലവാരം തകര്‍ക്കാന്‍ നീക്കം നടത്തുന്നത് അപലപിക്കപ്പെടേണ്ടതാണെന്നും സിന്ധ്യ പറഞ്ഞു.

Top