അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് സ്പിന്നര്‍ പ്രഗ്യാന്‍ ഓജ

ഭുവനേശ്വര്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് സ്പിന്നര്‍ പ്രഗ്യാന്‍ ഓജ് വിരമിച്ചു. 33 കാരനായ ഓജ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുകയാണെന്ന് അറിയിച്ചു.

2008ലാണ് ഓജ ഇന്ത്യന്‍ ഏകദിന ടീമില്‍ അരങ്ങേറ്റം കുറിച്ചത്. 2009ല്‍ ടെസ്റ്റ്, ട്വന്റി- 20 ടീമുകളിലും അരങ്ങേറി. 2010ലാണ് ഓജ അവസാനമായി ട്വന്റി- 20 മത്സരത്തിനിറങ്ങിയത്. 2012ല്‍ അവസാന ഏകദിനവും 2013ല്‍ അവസാന ടെസ്റ്റും കളിച്ചു.

ടെസ്റ്റില്‍ 24 മത്സരങ്ങളില്‍ നിന്നായി 113 വിക്കറ്റും ഏകദിനത്തില്‍ 18 മത്സരങ്ങളില്‍ നിന്ന് 21 വിക്കറ്റും നേടിയ ഓജ ആറ് ട്വന്റി- 20 മത്സരങ്ങളില്‍ നിന്നായി 10 വിക്കറ്റും നേടിയിട്ടുണ്ട്.

Top