പ്രഗ്യാ സിംഗിന് ബുക്ക് ചെയ്ത സീറ്റ് നല്‍കിയില്ല; വിശദീകരണവുമായി സ്‌പൈസ് ജെറ്റ്

ന്യൂഡല്‍ഹി: ബുക്ക് ചെയ്ത സീറ്റ് നല്‍കിയില്ലെന്ന ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂറിന്റെ പരാതിയില്‍ വിശദീകരണവുമായി സ്‌പൈസ് ജെറ്റ് വിമാനക്കമ്പനി. മുന്‍കൂട്ടി ബുക് ചെയ്ത സീറ്റ്, എമര്‍ജന്‍സി ഭാഗത്തായിരുന്നുവെന്നും വീല്‍ചെയറില്‍ വരുന്നവരെ സുരക്ഷാ കാരണങ്ങളാല്‍ ഈ ഭാഗത്ത് ഇരുത്തില്ലെന്നും സ്‌പൈസ് ജെറ്റ് അധികൃതര്‍ പറഞ്ഞു.

നോണ്‍-എമര്‍ജന്‍സി ഭാഗത്തേക്കു മാറിയിരിക്കാന്‍ വിമാന ജീവനക്കാര്‍ പ്രഗ്യയോട് ആവശ്യപ്പെട്ടു. യാത്രക്കാരും അഭ്യര്‍ഥിച്ചു. ക്ഷമകെട്ട യാത്രക്കാര്‍ അവരെ ഇറക്കിവിടണമെന്നുവരെ പറഞ്ഞു. പ്രഗ്യാ വഴങ്ങിയപ്പോഴേക്കും വിമാനം പുറപ്പെടാന്‍ 45 മിനിറ്റ് വൈകിയെന്നു കമ്പനി വിശദീകരിച്ചു.

ശനിയാഴ്ച ഡല്‍ഹിയില്‍ നിന്നു ഭോപ്പാലില്‍ വിമാനം ഇറങ്ങിയ ശേഷമാണു പ്രഗ്യാ പരാതിയുന്നയിച്ചത്. ഭോപ്പാലില്‍ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ അതില്‍ നിന്ന് പുറത്തിറങ്ങാന്‍ ആദ്യം എം.പി തയാറായില്ല.  പിന്നീട് മാധ്യമങ്ങള്‍ എത്തിയതോടെയാണ് അവര്‍ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങുകയും പരാതി നല്‍കുകയും ചെയ്തത്.

 

 

Top