മഹാത്മാ ഗാന്ധിയെ രാഷ്ട്രത്തിന്റെ മകനെന്ന് സംബോധന ചെയ്ത് പ്രഗ്യാ സിംഗ് താക്കൂര്‍

ഭോപ്പാല്‍: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ രാഷ്ട്രത്തിന്റെ മകനെന്ന് സംബോധന ചെയ്ത് ബിജെപി എം പി പ്രഗ്യാ സിംഗ് താക്കൂര്‍. ഭോപ്പാലില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മഹാത്മാ ഗാന്ധി രാഷ്ട്രത്തിന്റെ പുത്രനാണെന്ന പ്രസ്താവനന പ്രഗ്യാ സിംഗ് നടത്തിയത്. അദ്ദേഹത്തെ രാജ്യം എന്നും ഓര്‍ക്കുകയും സ്‌നേഹിക്കുകയും ചെയ്യണമെന്നും പ്രഗ്യാ സിംഗ് പറഞ്ഞു.

എന്തുകൊണ്ട് ഗാന്ധി സങ്കല്‍പ്പ് യാത്രയില്‍ പങ്കെടുക്കുന്നില്ലെന്ന് ചോദിച്ചപ്പോഴായിരുന്നു വിവാദമായ പരാമര്‍ശം പ്രഗ്യാ സിംഗ് നടത്തിയത്.”ഗാന്ധി രാജ്യത്തിന്റെ മകനാണ്. ഞാന്‍ അദ്ദേഹത്തെ ആരാധിക്കുന്നു. അതില്‍ കൂടുതല്‍ വിശദീകരണത്തിന്റെ ആവശ്യമില്ല” – പ്രഗ്യാ സിംഗ് താക്കൂര്‍ പറഞ്ഞു.

മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനം വര്‍ഷം മുഴുവന്‍ ആഘോഷിക്കുകയാണ് ബിജെപിയുടെ തീരുമാനം. ഇതിനായി നഗരങ്ങളിലുടനീളം ഗാന്ധി സങ്കല്‍പ്പ് യാത്ര നടത്തുന്നുണ്ട് ബിജെപി. എന്നാല്‍ ഇതുവരെയും ഈ യാത്രകളുടെ ഭാഗമല്ല പ്രഗ്യാ സിംഗ് താക്കൂര്‍.

Top