ചെക്ക് റിപ്പബ്ലിക്കിലെ ഖനിയില്‍ മീതെയ്ന്‍ സ്‌ഫോടനം; മരണം 5, എട്ട് പേരെ കാണാതായി

പ്രാഗ്: ചെക്ക് റിപ്പബ്ലിക്കിലെ കല്‍ക്കരി ഖനിയില്‍ സ്ഥോടനം. മീതെയ്ന്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ അഞ്ചു പേര്‍ മരിച്ചു, പത്ത് പേര്‍ക്ക് പരിക്കേറ്റു, എട്ടു പേരെ കാണാതായി. ചെക്ക് റിപ്പബ്ലിക്കിലെ കിഴക്കന്‍ നഗരമായ കാര്‍വിനയിലാണ് സ്‌ഫോടനം നടന്നത്. പ്രാദേശിക സമയം വൈകീട്ട് അഞ്ച് മണിയോടെ ഭൂമിക്കടിയില്‍ 800 മീറ്റര്‍ താഴ്ചയിലായിരുന്നു സ്ഥാടനം നടന്നത്.

ഖനിയില്‍ അകപ്പെട്ടവര്‍ക്കുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 40 പേരെ സുരക്ഷിതരായി പുറത്തെത്തിച്ചുവെങ്കിലും ഇനിയും ഖനിയില്‍ കുടുങ്ങി കിടക്കുന്നവരുണ്ട്. പരിക്കേറ്റവര്‍ക്ക് ഖനിക്ക് പുറത്തുവെച്ച് അടിയന്തര ശുശ്രൂഷ നല്‍കിയ ശേഷം വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് വിവരം. പോളണ്ട് അതിര്‍ത്തിക്ക് സമീപം കാര്‍വിന മേഖലയിലാണ് അപകടം ഉണ്ടായ ഖനി സ്ഥിതി ചെയ്യുന്നത്.

Top