നടിയെ ആക്രമിച്ച കേസ്, പ്രദീപിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കാഞ്ഞങ്ങാട് : നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ പ്രദീപ് കോട്ടാത്തലയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തതിനാല്‍ കൂടുതല്‍ ദിവസം കസ്റ്റഡി വേണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടേക്കാൻ സാധ്യതയുണ്ട്. പ്രദീപിന്‍റെ ജാമ്യാപേക്ഷ നാളെ ഹൊസ്ദുര്‍ഗ് കോടതി പരിഗണിക്കും. നാലുദിവസം കസ്റ്റഡിയില്‍ ലഭിച്ചിട്ടും സിംകാര്‍ഡ് അടങ്ങിയ ഫോണ്‍ നഷ്ടപ്പെടുത്തി എന്നുമാത്രമാണ് പ്രദീപ് പൊലീസിനോട് പറഞ്ഞത്.

അതായത് പ്രദീപിൽ നിന്നും പൊലീസിന് കാര്യമായി വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചില്ല. ബേക്കല്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നതെങ്കിലും കാഞ്ഞങ്ങാട് ഡിവൈഎസ്.പി. ഓഫിസിലാണ് ചോദ്യംചെയ്യല്‍. ജനുവരി 24ന് വിമാനത്തില്‍ കൊച്ചിയിലെത്തിയ ശേഷം പ്രദീപ് എങ്ങോട്ട് പോയെന്നും ജനുവരിന് 20ന് മുന്‍പ് നടന്ന ഗൂഢാലോചനാ യോഗത്തെ കുറിച്ചുമാണ് വിവരങ്ങള്‍ അറിയേണ്ടത്.

Top