സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അഡീഷണല്‍ ഡയറക്ടറായി പ്രദീപ് എം ഗോഡ്‌ബോലെ

തൃശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അഡീഷണല്‍ ഡയറക്ടറായി പ്രദീപ് എം ഗോഡ്‌ബോലെ ചുമതലയേറ്റു.ഓഡിറ്റിങ്ങ്, ടെക്‌നോളജി,ബാങ്കിങ്ങ്, അക്കൗണ്ടിങ്ങ്, കണ്‍സള്‍ട്ടിങ്ങ്, മാനേജ്‌മെന്റ് തുടങ്ങി വിവിധമേഖലകളിലായി 30 വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ള ചാര്‍ട്ടേഡ് അക്കൌണ്ടന്റാണ് ഗോഡ്‌ബോലെ.

പ്രമുഖ ബാങ്കിങ്ങ് സ്ഥാപനമായ ഡ്യൂയിഷ് ബാങ്ക്, ഐടി സ്ഥാപനങ്ങളായ ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് സോഫ്‌റ്റ് വെയര്‍ (ഒ.എഫ്.എസ്.എസ്), വിപ്രോ, പ്രമുഖ കണ്‍സള്‍ട്ടിങ്ങ് കമ്പനിയായ ഏണ്‍സ്റ്റ് ആന്റ് യങ്ങ്, തുടങ്ങിയ സ്ഥാപനങ്ങളില്‍ ഉന്നത മാനേജ്‌മെന്റ് പദവികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Top