prabudeva statement

ര്‍ഷങ്ങള്‍ക്ക് ശേഷം പ്രഭുദേവ വീണ്ടും നായകവേഷത്തില്‍ എത്തുന്ന ചിത്രമാണ് ദേവി. (Devi(L)). തമിഴിലും ഹിന്ദിയിലുമായി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എ എല്‍ വിജയ് ആണ്.

എന്നാല്‍ ഈ സിനിമ പ്രഭുദേവയുടെ മുന്‍കാമുകിയായ നയന്‍താരയെക്കുറിച്ചാണെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. തിരക്കഥയിലെ പല രംഗങ്ങളിലും നയന്‍താരയുടെ യഥാര്‍ത്ഥ ജീവിതവുമായി സിനിമയ്ക്ക് ബന്ധമുണ്ടെന്നായിരുന്നു വാര്‍ത്ത.

ഈ ചോദ്യം സിനിമയുടെ പ്രചാരണപരിപാടിക്കിടെ പ്രഭുദേവയോട് ചോദിക്കുകയുണ്ടായി. ഈ ചിത്രവും നയന്‍താരയുമായി യാതൊരു ബന്ധവുമില്ലെന്നും ആവശ്യമില്ലാത്ത കാര്യങ്ങള്‍ എന്തിനാണ് ചിന്തിക്കുന്നതെന്നും പ്രഭുദേവ മറുപടി പറഞ്ഞു.

നയന്‍താരയുമായുള്ള പ്രഭുദേവയുടെ പ്രണയം വിവാഹം വരെയെത്തിയിരുന്നു. ഇതിനായി ആദ്യഭാര്യ റംലത്തില്‍ നിന്നും പ്രഭുദേവ വിവാഹമോചനവും നേടിയിരുന്നു.

പ്രഭുദേവയുടെ പേര് നയന്‍താര പച്ച കുത്തിയിരുന്നതും ഇവര്‍ ഒരുമിച്ച് ചടങ്ങുകള്‍ക്കെത്തുന്നതും വാര്‍ത്തകളില്‍ ഇടംനേടിയതാണ്. എന്നാല്‍ വിവാഹം കഴിയ്ക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് നയന്‍താരയും പ്രഭുദേവയും പരസ്പരം പിരിയുകയായിരുന്നു.

ദേവി എന്ന ചിത്രത്തില്‍ തമന്നയാണ് പ്രഭുദേവയുടെ നായികയായി എത്തുന്നത്. റൊമാന്റിക് ഹൊറര്‍ ചിത്രമാണ് ദേവി.ഹിന്ദിയിലും തെലുങ്കിലും അഭിനേത്രി എന്ന പേരില്‍ ചിത്രം ഒക്ടോബര്‍ ഏഴിന് തീയേറ്ററുകളിലെത്തും.

Top