ബംഗളൂരു സൂപ്പര്‍താരം കേരള ബ്ലാസ്റ്റേഴ്‌സിലേക്കോ?

ബംഗളൂരു എഫ്.സി സൂപ്പര്‍ താരം പ്രഭീര്‍ ദാസിനെ ക്ലബിലെത്തിക്കാനുള്ള നീക്കവുമായി കേരള ബ്ലാസ്റ്റേഴ്സ്. ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ബംഗളൂരുവിന്റെ വിശ്വസ്തനായ റൈറ്റ് ബാക്ക് താരവുമായി ബ്ലാസ്റ്റേഴ്‌സ് കരാറിലെത്തുമെന്നാണ് സൂചന.

കഴിഞ്ഞ സീസണില്‍ ബംഗളൂരുവിനായി 20 മത്സരങ്ങളില്‍ 29കാരനായ പ്രഭീര്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സുമായി ഒന്നിലധികം വര്‍ഷത്തെ കരാറിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കരാര്‍ തുക ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 2015 മുതല്‍ മോഹന്‍ ഭഗാന്‍ താരമായിരുന്ന പ്രഭീര്‍ കഴിഞ്ഞ വര്‍ഷമാണ് ബംഗളൂരുവിനൊപ്പം ചേര്‍ന്നത്.

Top