വിജയ്‌ക്കൊപ്പം പ്രഭുദേവയും നായികയായ് മീനാക്ഷി ചൗദരിയും; ദളപതി 68 തുടങ്ങി

വെങ്കട് പ്രഭു രചനയും സംവിധാനവും നിര്‍വ്വഹിച്ച് വിജയ് നായകനാവുന്ന ദളപതി 68 ആരംഭിച്ചു. ചെന്നൈയില്‍ ഒക്ടോബര്‍ രണ്ടിനായിരുന്നു ചിത്രത്തിന്റെ പൂജ. എ.ജി.എസ് എന്റര്‍ടെയിന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്. എ.ജി.എസ് എന്റര്‍ടെയിന്‍മെന്റിന്റെ 25-ാം ചിത്രമാണിത്. പ്രഭുദേവ, മോഹന്‍, പ്രശാന്ത് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ടെന്നാണ് വിവരങ്ങള്‍. മീനാക്ഷി ചൗധരിയാകും നായികയെന്നും സൂചനകളുണ്ട്. ചിത്രത്തിലെ താരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും മറ്റ് അപ്‌ഡേറ്റുകളുടെ ലിയോയുടെ റിലീസിന് ശേഷം പ്രഖ്യാപിക്കുമെന്ന് വെങ്കട് പ്രഭു അറിയിച്ചു. ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത് യുവാന്‍ ശങ്കര്‍ രാജയാണ്.

അതേസമയം, ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ ഒക്ടോബര്‍ 19ന് റിലീസിന് ഒരുങ്ങുകയാണ്. അര്‍ജുന്‍, മിഷ്‌കിന്‍, സഞ്ജയ് ദത്ത്, തൃഷ തുടങ്ങിയവരും ചിത്രത്തിലുണ്ട്. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ലിയോയ്ക്കുണ്ട്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ്. ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്.

Top