പാര്‍ത്ഥിപന്‍ ചിത്രത്തിലൂടെ പ്രഭുദേവയും തമന്നയും വീണ്ടും ഒന്നിക്കുന്നു

tamanna

ടനും സംവിധായകനുമായ രാധാകൃഷ്ണ പാര്‍ത്ഥിപന്റെ പുതിയ ചിത്രത്തിലൂടെ പ്രഭുദേവയും തമന്നയും ഒന്നിക്കുന്നു. ചിത്രത്തിനായുള്ള സ്‌ക്രിപ്റ്റ് തയ്യാറാക്കിയെന്നും പ്രഭുദേവയുമായി സംസാരിച്ചുവെന്നും പാര്‍ത്ഥിപന്‍ പറഞ്ഞു. എന്നാല്‍ ഇതുവരെ പ്രൊഡക്ഷനെപ്പറ്റി ധാരണയായിട്ടില്ല.

ഒരു കൊമേര്‍ഷ്യല്‍ റിവന്‍ജ് കഥപറയുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. ദേവിയിലെ പ്രഭുദേവ-തമന്ന ജോഡികളെ തന്റെ ചിത്രത്തിലും കൊണ്ടുവരുമെന്ന് പാര്‍ത്ഥിപന്‍ പറഞ്ഞു. പ്രൊഡക്ഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ക്ക് തീരുമാനമായാല്‍ ചിത്രം ഉടന്‍ ആരംഭിക്കുമെന്നും പാര്‍ത്ഥിപന്‍ പറഞ്ഞു.

Top