പ്രഭു ദേവ നായകനായെത്തുന്ന ‘ചാര്‍ളി ചാപ്ലിന്‍ 2’ ; ട്രെയ്‌ലര്‍ കാണാം

തെന്നിന്ത്യന്‍ ചലച്ചിത്ര മേഖലയിലെ നടനും, സംവിധായകനും, നൃത്ത സംവിധായകനുമായ പ്രഭുദേവ നായകനായെത്തുന്ന ചാര്‍ളി ചാപ്ലിന്‍ 2 ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടു.

ആരാധകര്‍ ശ്രദ്ധയോടെ കാത്തിരിക്കുന്ന ചിത്രമാണ് ചാര്‍ളി ചാപ്ലിന്‍ 2. ശക്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭു, സമീര്‍, നിക്കി, അധ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. അംരീഷ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. സിവയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

2002 ല്‍ പുറത്തിറക്കിയ സിനിമയില്‍ പ്രഭു ഗണേശന്‍, പ്രഭുദേവ, അഭിരാമി, ഗായത്രി രഘുരാം എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. കറുപ്പന്‍ എന്ന സിനിമയ്ക്ക് ശേഷം ടാനിയ രവിചന്ദ്രനും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്
ചാര്‍ളി ആന്റ് ചാപ്ലീന്‍ എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളെയും ചിത്രത്തിലൂടെ അവതരിപ്പിക്കുകയാണ്. ഈ രണ്ട് കഥാപാത്രങ്ങളെയും ഒരാള്‍ തന്നെയാണ് മിനിസ്‌ക്രീനിലേക്ക് എത്തിക്കാന്‍ പോവുന്നതെന്നാണ് സിനിമയിലെ മറ്റൊരു പ്രത്യേകത.

Top