അനുഷ്‌ക സുന്ദരിയാണ്, കാജോള്‍ ഊര്‍ജസ്വലയായ പെണ്‍കുട്ടിയാണ്; പ്രഭാസ്

തെന്നിന്ത്യന്‍ താരസുന്ദരികളാണ് അനുഷ്‌ക ഷെട്ടിയും കാജള്‍ അഗര്‍വാളും. ഇരുവരുടേയും ചിത്രങ്ങള്‍ വളരെയധികം ശ്രദ്ധിക്കപ്പെടാറുണ്ട്. ഇവരില്‍ ‘അനുഷ്‌കയുമായി പ്രഭാസിന് അടുത്ത സൗഹൃദമുണ്ട്. അതുകൊണ്ടു തന്നെ പ്രഭാസിന് അനുഷ്‌കയെക്കുറിച്ച് ഒരു പരാതിയുമുണ്ട്. താന്‍ അത്യവശ്യത്തിന് വിളിക്കുന്ന സമയങ്ങളില്‍ അനുഷ്‌ക ഫോണ്‍ കോള്‍ എടുക്കാറില്ലെന്നു പറയുന്നു പ്രഭാസ്.

അനുഷ്‌ക സുന്ദരിയാണ്, നല്ല ഉയരവുമുണ്ട്. എന്നാല്‍ ഞാന്‍ വിളിക്കുന്ന സമയത്ത് കോള്‍ എടുക്കില്ലെന്നും പ്രഭാസ് പറഞ്ഞു. ഡാര്‍ലിങ്, മിസ്റ്റര്‍ പെര്‍ഫക്ട് തുടങ്ങിയ ചിത്രങ്ങളില്‍ തനിക്കൊപ്പം വേഷമിട്ട കാജള്‍ അഗള്‍വാളുമായി പ്രഭാസിന് അടുത്ത സൗഹൃദമുണ്ട്. എന്നാല്‍ കാജളിന് ഡ്രസ് സെന്‍സ് കുറവാണെന്നാണ് പ്രഭാസിന്റെ കണ്ടെത്തല്‍.

കാജള്‍ സുന്ദരിയാണ്, ഊര്‍ജ്ജസ്വലയായ പെണ്‍കുട്ടി. ആദ്യ കാലത്ത് കാജളിന്റെ വസ്ത്രധാരണ രീതി എനിക്കിഷ്ടമല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ നല്ല ഡ്രസ് സെന്‍സ് ഉണ്ടെന്നും പ്രഭാസ് പറഞ്ഞു.

Top