പ്രഭാസിന്റെ മെഗാബഡ്ജറ് ചിത്രം സാഹോയുടെ റിലീസ് തിയതി പുറത്തുവിട്ടു

പ്രഭാസ് നായകനായി എത്തുന്ന സാഹോയുടെ റിലീസ് തിയതി പുറത്തുവിട്ടു. അടുത്ത വര്‍ഷം ആഗസ്റ്റ് 15ന് ചിത്രം തീയേറ്ററുകളിലെത്തും.

‘ഷേഡ്‌സ് ഓഫ് സാഹോ’ എന്ന പേരില്‍ ചിത്രത്തിന്റെ ആദ്യ വീഡിയോ പുറത്തുവിട്ടിരുന്നു. ബാഹുബലി: ദി കണ്‍ക്ലൂഷന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് പ്രഭാസ് അഭിനയിക്കുന്ന ചിത്രത്തിന്റെ ദൃശ്യങ്ങള്‍ സിനിമാപ്രേമികള്‍ക്ക് മുന്നിലേക്കെത്തുന്നത്.

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ സാഹോയില്‍ ശ്രദ്ധ കപ്പൂറാണ് പ്രഭാസിന്റെ നായികയായി എത്തുന്നത്. സുജീത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും വേഷമിടുന്നുണ്ട്.

Top