പ്രണയ ചിത്രം’രാധേ ശ്യാമി’ന്റെ പോസ്റ്റര്‍ പുറത്ത് വിട്ട് പ്രഭാസ്

തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസ് നായകനായി എത്തുന്ന രാധേ ശ്യാം. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ക്ക് ലഭിക്കുന്ന പിന്തുണ തന്നെ അതിന് ഉദാഹരമാണ്. ഇപ്പോഴിതാ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവയ്ക്കുകയാണ് പ്രഭാസ്.

പ്രഭാസ്, പൂജാ ഹെഡ്‌ഗെ താരജോഡികളായി എത്തുന്ന പ്രണയ ചിത്രം രാധേ ശ്യാമിന്റെ പുതിയ പോസ്റ്ററാണ് ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ പുറത്തിറക്കിയത്. മലയാളത്തിലടക്കമുള്ള ഭാഷകളിലാണ് പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്. മയില്‍പീലിയോട് കൂടിയ നീല ഗൗണ്‍ ധരിച്ച് നില്‍ക്കുന്ന സുന്ദരിയായ നായിക പൂജയെ നോക്കി നില്‍ക്കുന്ന പ്രഭാസിന്റെ ചിത്രമാണ് അണിയറ പ്രവര്‍ത്തകര്‍ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Top