കൈനോട്ടക്കാരനായി പ്രഭാസ്; ജാനിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും

സാഹോയ്ക്ക് ശേഷം പ്രഭാസ് നായകനാകുന്ന ചിത്രമാണ് ജാന്‍. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കൈനോട്ടക്കാരന്റെ വേഷത്തിലാണ് പ്രഭാസ് എത്തുന്നത്. തെലുങ്കിലെ പ്രശസ്ത സംവിധായകനായ രാധാ കൃഷ്ണയാണ് ചിത്രം ഒരുക്കുന്നത്.

ഒരു വര്‍ഷം മുന്‍പ് ഹൈദരാബാദില്‍ നടന്ന ഒരു ചടങ്ങില്‍ വച്ചാണ് ചിത്രത്തിന്റെ ആദ്യ പ്രഖ്യാപനം ഉണ്ടായത്. വലിയ ബഡ്ജറ്റില്‍ ഒരുക്കുന്ന ലവ് സ്റ്റോറി ആയിരിക്കുമെന്നും ചിത്രീകരണത്തിന്റെ ഭൂരിഭാഗവും യൂറോപ്പില്‍ ആയിരിക്കുമെന്നും സംവിധായകന്‍ രാധകൃഷ്ണ പറഞ്ഞു.

പൂജ ഹെഡ്‌ഗേ ആയിരിക്കും പ്രഭാസിന്റെ നായിക. ഗോപി കൃഷ്ണ മൂവീസും യു.വി ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top