പ്രഭാസ് നായകനായെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ജൂലൈ പത്തിന് പുറത്തിറങ്ങും

സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ജൂലൈ പത്തിന് പുറത്തിറങ്ങും. പ്രഭാസിന്റെ ഇരുപതാം ചിത്രമാണിത്.

ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് റിലീസ് തീയതി പുറതത്തുവിട്ടത്. രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത് പൂജ ഹെഗ്ഡെയാണ്.

തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഗോപി കൃഷ്ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീകാന്ത് പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്.

Top