പ്രഭാസ് ചിത്രത്തിന്റെ അപ്‌ഡേറ്റ് എത്തി; ‘സലാര്‍’ ടീസര്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

പ്രഭാസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സലാര്‍. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാര്‍. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ആവേശത്തോടെയാണ് സിനിമാലോകം വരവേല്‍ക്കുന്നത്.

ചിത്രത്തിന്റെ സുപ്രധാന അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സലാര്‍ ടീസര്‍ റിലീസ് ഡേറ്റാണ് പുറത്തുവിട്ടിരിക്കുന്നത്. ജൂലൈ 6 ന് വൈകിട്ട് 5.12 ന് ടീസര്‍ പ്രേക്ഷകരിലേക്ക് എത്തും. കെജിഎഫ്, കാന്താര തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പാന്‍ ഇന്ത്യന്‍ റിലീസ് എന്ന് കരുതപ്പെട്ടിരുന്ന ചിത്രം അതിലും വലിയ മാര്‍ക്കറ്റ് ലക്ഷ്യമാക്കിയാണ് ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു.ഹോംബാലെ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്തുവിടുന്നത്.

ഭുവന്‍ ഗൗഡ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന സലാറില്‍ ശ്രുതി ഹാസനാണ് നായിക. വിജയ് കിരാഗന്ദൂറിന്റെ ഉടമസ്ഥതയിലുള്ള ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. പൃഥ്വിരാജ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സെപ്റ്റംബര്‍ 28-ന് ചിത്രം തിയേറ്ററുകളിലെത്തും.

Top