പ്രഭാസ് ചിത്രം ‘സാഹോ’; ട്രെയിലര്‍ നാളെ പുറത്ത് വിടും

സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്ന ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘സഹോ’. ചിത്രത്തിന്റെ ട്രെയിലര്‍ നാളെ പുറത്ത് വിടും. സഹോയുടെ റിലീസ് തിയതി കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം ഓഗസ്റ്റ് 15-ന് തീയേറ്ററുകളില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്.

എന്നാല്‍ ചിത്രത്തിന്റെ റിലീസ് ഇപ്പോള്‍ ഓഗസ്റ്റ് മുപ്പത്തിലേക്ക് മാറ്റിയിരിക്കുകയാണ്. സുജീത് ആണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ബോളിവുഡ് നടി ശ്രദ്ധ കപൂറാണ് നായിക.

Top