പ്രഭാസ് ചിത്രം രാധേശ്യാമിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

പ്രഭാസും പൂജ ഹെഗ്‌ഡെയും ഒന്നിക്കുന്ന ചിത്രം രാധേശ്യാമിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. രാധാകൃഷ്ണകുമാറാണ് രാധേശ്യാം എന്ന പ്രണയ ചിത്രം ഒരുക്കുന്നത്. ചിത്രത്തിൽ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. യുവി ക്രിയേഷന്റെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാസ്മി, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തില്‍ സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത്. നേരത്തെ കോവിഡ് മഹാമാരി മൂലം നിര്‍ത്തിവെച്ച ഷൂട്ടിങ് ഈ മാസം ആദ്യം പുനരാരംഭിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പ്രഭാസും സംഘവും ഇപ്പോള്‍ ഇറ്റലിയിലാണ്. ഇറ്റലിയിലെ ടോറിനോയിലാണ് രാധേശ്യാമിന്റെ ചിത്രീകരണം നടക്കുന്നത്.

 

ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ജസ്റ്റിന്‍ പ്രഭാകരനാണ്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടാതെ, മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. 2021 ല്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

Top