പ്രഭാസിന്റെ മെഗാ ‘പ്രൊജക്റ്റ് കെ’, റിലീസ് അപ്‍ഡേറ്റ്

പ്രഭാസ് നായകനായി ഒട്ടേറെ സിനിമകള്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. അതില്‍ പ്രധാനമാണ് ‘പ്രൊജക്റ്റ് കെ’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. ദീപിക പദുക്കോണ്‍ നായികയാകുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ഇത്. ‘പ്രൊജക്റ്റ് കെ’യുടെ റിലീസ് സംബന്ധിച്ചാണ് പുതിയ വാര്‍ത്ത.

‘പ്രൊജക്റ്റ് കെ’ 2024 ഏപ്രില്‍ 10ന് റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകും. നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ‘സലാറും’ പ്രഭാസ് നായകനായി ഒരുങ്ങുന്നുണ്ട്. പൃഥ്വിരാജും ഒരു പ്രധാനപ്പെട്ട വേഷത്തില്‍ അഭിനയിക്കുന്നു. ‘കെജിഎഫി’ലൂടെ രാജ്യത്തെ സ്റ്റാര്‍ സംവിധായകനായ പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്നുവെന്നതിനാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ‘സലാറി’നായി. ശ്രുതി ഹാസൻ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ അഭിനയിക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Top