പ്രഭാസിന്റെ വിവാഹക്കാര്യത്തില്‍ കുടുംബം തീരുമാനമെടുത്തുവെന്ന് റിപ്പോര്‍ട്ട്

രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രഭാസ്. ആരാധകരുടെ പ്രിയതാരമായി നിറഞ്ഞുനില്‍ക്കുമ്പോള്‍ തന്നെ സിനിമാ മാധ്യമങ്ങളില്‍ പ്രഭാസിന്റെ വിവാഹക്കാര്യം എപ്പോഴും വാര്‍ത്തയാകാറുണ്ട്. അതേ സമയം, പ്രഭാസിന്റെ വിവാഹക്കാര്യത്തില്‍ കുടുംബം തീരുമാനമെടുത്തുവെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

പ്രഭാസ് 2019ല്‍ വിവാഹിതനാകുമെന്നാണ് കുടുംബവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞതെന്ന് തെലുങ്ക് സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രഭാസിന്റെ പുതിയ സിനിമയായ സഹോയുടെ റിലീസിന് ശേഷം പ്രഭാസിന്റെ വിവാഹം നടത്താനാണ് ആലോചിച്ചിരിക്കുന്നത്.

തന്റെ വിവാഹത്തെ കുറിച്ചുള്ള കാര്യങ്ങള്‍ താന്‍ തന്നെ ഔദ്യോഗികമായി അറിയിക്കുമെന്ന് നേരത്തെ പ്രഭാസ് പറഞ്ഞിരുന്നു. എന്നാല്‍ പ്രഭാസിന്റെ പുതിയ സിനിമയായ സഹോ ഗംഭീര ആക്ഷന്‍ ത്രില്ലറായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. സുജിത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

Top