മൊബൈല്‍ ഹാന്‍ഡ്‌സെറ്റ്  ജിയോണിന്റെ ബ്രാന്‍ഡ് അംബാസഡറാവാന്‍ പ്രഭാസ്

മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ജിയോണിന്റെ ബ്രാന്‍ഡ് അംബാസഡറാവാന്‍ പ്രഭാസ്.

ദുല്‍ഖര്‍ സല്‍മാന്‍, വിരാട് കോഹ്ലി, ആലിയ ഭട്ട്, ദില്‍ജിത് സിംഗ് എന്നിവരായിരുന്നു ജിയോണിന്റെ പരസ്യ താരങ്ങള്‍.

ദുല്‍ഖര്‍ സല്‍മാനെ കേരള ബ്രാന്‍ഡ് അംബാസഡറായാണ് ജിയോണ്‍ തിരഞ്ഞെടുത്തത്. ജിയോണിയുടെ ഈ വര്‍ഷത്തെ എ1 സ്മാര്‍ട്ട് ഫോണിന്റെ പ്രചാരണത്തിനും ജിയോണ്‍ സെല്‍ഫിസ്ഥാന്‍ പ്രചാരണ പരിപാടിയുടെ ഭാഗവുമായാണ് ദുല്‍ഖര്‍ സല്‍മാനെ കേരള ബ്രാന്‍ഡ് അംബാസിഡറാക്കിയത്.

‘കരുത്തേറിയ ബാറ്ററി, മികച്ച സെല്‍ഫി’ എന്ന ആശയവുമായാണ് പ്രഭാസ് പ്രേക്ഷകര്‍ക്കു മുന്നിലെത്തുക. ബാഹുബലി റിലീസായ കാലം മുതല്‍ പരസ്യക്കമ്പനികള്‍ മുഴുവന്‍ പ്രഭാസിനു പിന്നാലെയായിരുന്നു.

എന്നാല്‍ ഒന്നിനും പിടികൊടുക്കാതെ ഒഴിഞ്ഞുമാറി നടക്കുകയായിരുന്നു താരം. ബാഹുബലിയുടെ ചിത്രീകരണത്തിനിടെ കോടികളുടെ പരസ്യ ഓഫറുകള്‍ പ്രഭാസ് നിരസിച്ചത് വാര്‍ത്തയാവുകയും ചെയ്തിരുന്നു.

Top