മിഷന്‍ ഇംപോസിബിളിന്റെ ഏഴാം ഭാഗത്തില്‍ പ്രഭാസ് ഇല്ല

ടോം ക്രൂസ് ചിത്രമായ മിഷന്‍ ഇംപോസിബിളിന്റെ ഏഴാം ഭാഗത്തില്‍ പ്രഭാസ് അഭിനയിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സംവിധായകന്‍ ക്രിസ്റ്റഫര്‍ മക്വറി. ചിത്രത്തില്‍ ഒരു കഥാപാത്രമായി പ്രഭാസും എത്തുന്നുണ്ടെന്ന് സംവിധായകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ട്വിറ്ററിലും മറ്റും പ്രഭാസിനും ചിത്രത്തിനും ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ട്വീറ്റുകളും ഹാഷ്ടാഗുകളും എത്തി. സംഭവം വലിയ ചര്‍ച്ചയാകുന്ന വേളയിലാണ് സംവിധായകന്‍ തന്നെ നേരിട്ടെത്തി സത്യാവസ്ഥ വെളിപ്പെടുത്തിയത്. ആരാധകര്‍ ട്വിറ്ററിലൂടെ സംവിധായകനോട് തന്നെ കാര്യം തിരക്കിയപ്പോഴാണ് സത്യം വെളിപ്പെട്ടത്. ‘ അദ്ദേഹം കഴിവുള്ളയാളായിരിക്കും, എന്നാല്‍ ഞങ്ങള്‍ ഇതുവരെയും പരിചയപ്പെട്ടിട്ടില്ല’ എന്നായിരുന്നു മക്വറിയുടെ മറുപടി.

 

Top