ബാഹുബലിയും ദേവസേനയും ഒന്നിക്കുമോ? ആകാംഷയോടെ ആരാധകര്‍

സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചേറ്റിയ താരമാണ് പ്രഭാസ്. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ആരാധകര്‍ക്കൊപ്പം താരമൂല്യവും വര്‍ധിച്ചിട്ടുണ്ട് ഈ തെന്നിന്ത്യന്‍ നായകന്. ബാഹുബലിയില്‍ അനുഷ്‌കയ്‌ക്കൊപ്പം സ്‌ക്രീനില്‍ കണ്ട കെമിസ്ട്രി ഇവരുടെ ജീവിതത്തിലും ഉണ്ടാവുമോ എന്ന ചോദ്യത്തിന് ആരാധകര്‍ക്കിന്നു വരെ ഉത്തരം ലഭിച്ചിട്ടില്ല.

ഗോസിപ്പ് കോളങ്ങളില്‍ ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നപ്പോള്‍ പ്രഭാസും അനുഷ്‌കയും അതെല്ലാം നിഷേധിച്ചിരുന്നു. അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് തങ്ങളെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നിട്ടും ആരാധകര്‍ ഇവരെ പിന്‍തുടരുന്ന കാഴ്ചയാണുണ്ടായത്. പ്രഭാസിന്റെ പിറന്നാളിന് ഭാവി വധുവിനെ കുറിച്ച് സൂചനകള്‍ ലഭിക്കുമെന്ന് കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. എന്നാല്‍ അനുഷ്‌ക പ്രഭാസിനു പിറന്നാളാശംസകള്‍ നേര്‍ന്നതോടെ ആ നിരാശ ആരാധകര്‍ക്കിടയില്‍ വീണ്ടുമൊരു പ്രത്യാശയിലേക്ക് വഴിമാറി.

ഉടന്‍ തന്നെ പ്രഭാസിന്റെ വിവാഹമുണ്ടാകുമെന്ന വിവരമാണ് താരത്തിന്റെ അടുത്ത സുഹൃത്തുക്കളില്‍ നിന്നും കുടുബാംഗങ്ങളില്‍ നിന്നും ലഭിക്കുന്നത്. വധു ആരാണ് എന്ന ചോദ്യത്തിന് മാത്രം ഇപ്പോഴും പ്രഭാസിന്റെ ഭാഗത്തു നിന്ന് ഉത്തരം കിട്ടിയിട്ടില്ല. അനുഷ്‌ക- പ്രഭാസ് താരജോടികള്‍ തമ്മില്‍ ഒന്നിക്കണമെന്നു തന്നെയാണ് ആരാധകര്‍ ഇപ്പോഴും ആഗ്രഹിക്കുന്നത്.

Top