പ്രഭാസ് ചിത്രം സലാര്‍ ഇതുവരെ നേടിയത് ; ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ചിത്രം വിജയകരം

പാന്‍ ഇന്ത്യന്‍ ഫിലിം സ്റ്റാര്‍ പ്രഭാസ് നായകനായ ‘സലാര്‍: സീസ് ഫയര്‍- പാര്‍ട്ട് 1’ വിജയകരമായി രണ്ടാം ആഴ്ച്ചയും പിന്നിടുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് മികച്ച തുടക്കമാണുണ്ടായത്. 90.7 കോടി രൂപയായിരുന്നു റിലീസ് ദിവസം ചിത്രം നേടിയത്. ഷാരൂഖ് ചിത്രം ‘ഡങ്കി’യെ പിന്നിലാക്കിക്കൊണ്ടായിരുന്നു ഈ നേട്ടം. സാക്‌നില്‍ക്കിന്റെ പുതിയ കണക്കുകള്‍ പുറത്തുവരുമ്പോള്‍ സലാര്‍ ഇതുവരെ 393.25 കോടി രൂപയാണ് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയിരിക്കുന്നത്.

ഞായറാഴ്ച്ചത്തെ 6.05 കോടി എന്ന നേട്ടത്തെ അപേക്ഷിച്ച് തിങ്കളാഴ്ച്ച ചിത്രത്തിന് ഇടിവ് സംഭവിച്ചിട്ടുണ്ട്. എന്നിരുന്നാലും 18-ാം ദിവസത്തിലെത്തിയിട്ടും സലാറിന് 2.25 കോടി വരെ കളക്ട് ചെയ്യാന്‍ സാധിക്കുന്നുണ്ട്. ആഗോള തലത്തില്‍ ചിത്രം 650 കോടിയാണ് ഇതുവരെ നേടിയത്.

പൃഥ്വിരാജ്-പ്രഭാസ് കോംബോയുടെ പെര്‍ഫോമന്‍സും പ്രശാന്ത് നീല്‍ എന്ന സംവിധായകന്റെ ഫിലിം മേക്കിങ്ങുമാണ് സലാറിനെ ഉയര്‍ത്തിപ്പിടിക്കുന്നത്. ശ്രുതി ഹാസന്‍, ജയപതി ബാബു, റ്റിന്നു ആനന്ദ്, ശ്രിയ റെഡ്ഡി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘സലാര്‍: പാര്‍ട്ട് 2 ശൈര്യാംഗ പര്‍വം’ എന്ന ചിത്രത്തിന്റെ സീക്വല്‍ പ്രാരംഭ ഘട്ടത്തിലാണ്. തിരക്കഥ തയാറാണെന്ന് മുന്‍പ് നിര്‍മ്മാതാക്കളും അറിയിച്ചിരുന്നു.

Top