സുജീത് റെഡ്ഡിയുടെ സഹോയില്‍ പ്രഭാസ് കള്ളന്റെ വേഷത്തിലോ?

സുജീത് റെഡ്ഡിയുടെ സംവിധാനത്തിലൊരുങ്ങുന്ന തെലുങ്ക് ചിത്രം സഹോയില്‍ പ്രഭാസ് കള്ളന്റെ വേഷത്തില്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ഡയമണ്ട് മോഷ്ടാവായാണ് പ്രഭാസ് എത്തുന്നതെന്നാണ് സൂചന. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ നിന്നും അത് വ്യക്തവുമാണ്. ചിത്രത്തിനു വേണ്ടി പ്രഭാസ് ഒരുപാട് അഭ്യാസ പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കുന്നുണ്ട്. പ്രഭാസും സുജീതും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് സഹോ.

ശ്രദ്ധ കപൂര്‍, നെയില്‍ നിതിന്‍ മുകേഷ്, ഇവെലിന്‍ ശര്‍മ്മ, അര്‍ജുന്‍ വിജയ്, മന്ദിര ബേദി, ജാക്കി ഷ്‌റോഫ്, ചങ്കി പാണ്ഡെ, മഹേഷ് മഞ്ച്‌റേക്കന്‍, മുരളി ശര്‍മ്മ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം ഹൈദരാബാദിലാണ് ചിത്രീകരിക്കുന്നത്.

Top