മലയാള സിനിമാ കുടുംബത്തിലേക്ക് പ്രഭാസിനെ ക്ഷണിച്ച് മോഹന്‍ലാല്‍

ബ്രഹ്മാണ്ട ചിത്രമായ ബാഹുബലിയ്ക്ക് ശേഷം പ്രേക്ഷകര്‍ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് സാഹോ. ഓഗസ്റ്റ് 30തിനാണ് ചിത്രം പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ താന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് പ്രഭാസ്.

‘താന്‍ ഒരു മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണെന്നും അദ്ദേഹത്തിന്റെ എല്ലാ സിനിമകളും കാണാറുണ്ടെന്നും ചടങ്ങില്‍ പ്രഭാസ് പറഞ്ഞു. മലയാള സിനിമാ കുടുംബത്തിലേക്ക് പ്രഭാസിനെ സ്വാഗതം ചെയ്യുന്നതായി മോഹന്‍ലാലും പറഞ്ഞു’. കൊച്ചിയില്‍ നടന്ന പ്രീ റിലീസ് ചടങ്ങിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ചടങ്ങില്‍ മോഹന്‍ലാല്‍ ആയിരുന്നു മുഖ്യാതിഥി.

നാല് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ആര്‍ഡി ഇലുമിനേഷനാണ്. സുജീത് റെഡ്ഡിയാണ് സാഹോ സംവിധാനം ചെയ്തിരിക്കുന്നത്. ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക.

Top