നാഗ് അശ്വിന്‍ ചിത്രത്തിലൂടെ ദിപീക പദുകോണും പ്രഭാസും ഒന്നിക്കുന്നു

ബോളിവുഡ് താരം ദീപിക പദുകോണും നടന്‍ പ്രഭാസും ഒന്നിക്കുന്നു. നാഷണല്‍ അവാര്‍ഡ് നേടിയ ചിത്രം മഹാനദി സംവിധായകന്‍ നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈജയന്തി മൂവീസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

സഹോ ആയിരുന്നു പ്രഭാസിന്റെ അവസാന ചിത്രം. ബോളിവുഡ് നടി ശ്രദ്ധ കപൂറായിരുന്നു ചിത്രത്തിലെ നായിക. മേഘ ഗുല്‍സാറിന്റെ ചപകിലായിരുന്നു ദീപിക അവസാനമായി അഭിനയിച്ചത്. ആസിഡ് അറ്റാക്കറുടെ കഥ പറയുന്ന ചിത്രത്തില്‍ മാല്‍ട്ടി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിച്ചത്.

അടുത്തതായി ’83’ എന്ന ചിത്രമാണ് ദീപികയുടെ പുറത്തിറങ്ങാനിരിക്കുന്നത്. ചിത്രം ഒരു സ്‌പോര്‍ട്‌സ് ഡ്രാമയാണ്. ചിത്രത്തില്‍ കപില്‍ ദേവായി ദീപികയുടെ ഭര്‍ത്താവ് രണ്‍വീര്‍ സിങും എത്തുന്നുണ്ട്.

Top