ബാഹുബലി താരം പ്രഭാസും ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്നു. ആരാധകരുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് പ്രഭാസ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എടുത്തത്.അക്കൗണ്ട് തുറന്ന് നിമിഷങ്ങള്‍ക്കകം 6,63,000 ഫോളോവേഴ്സിനെ പ്രഭാസിന് ലഭിച്ചു.
പ്രഭാസ് ന്ിലവില്‍ ബഹുഭാഷ ചിത്രം സഹോയുടെ ഷൂട്ടിങ് ലൊക്കേഷനിലാണുള്ളത്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് റിലീസ് ചെയ്യുക. ആഗസ്റ്റ് 15 ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ ശ്രദ്ധ കപൂറാണ് നായിക.