പ്രഭാസ് നായകനാവുന്ന പുതിയ ചിത്രം;’സാഹോ’ സ്വാന്തന്ത്ര്യദിനത്തില്‍ പ്രദര്‍ശനത്തിനെത്തും

പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം ‘സാഹോ’ ഉടന്‍ തിയേറ്ററുകളിലേക്ക്. ഓഗസ്റ്റ് 15ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ശ്രദ്ധ കപൂറാണ് പ്രഭാസിന്റെ നായികയായി എത്തുന്നത്. മൂന്ന് വ്യത്യസ്ത ഭാഷകളില്‍ എത്തുന്ന ആദ്യ പ്രഭാസ് ചിത്രമെന്ന പ്രത്യേകതയുമുണ്ട് ‘സഹോ’യ്ക്ക്

‘റണ്‍ രാജാ റണ്‍’ എന്ന സൂപ്പര്‍ഹിറ്റ് തെലുങ്ക് സിനിമയുടെ സംവിധായകന്‍ സുജീത്താണ് ‘സാഹോ’യുടെ സംവിധാനം നിര്‍വഹിക്കുന്നത്. വിഎം ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മലയാള നടന്‍ ലാല്‍ ശ്രദ്ധേയമായ കഥാപാത്രം ചെയ്യുന്നുണ്ട്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍. ശങ്കര്‍ എഹ്‌സാന്‍ ലോയ് ത്രയം സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍.മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വ്വഹിക്കുന്നത്.

Top