പ്രഭാസിന്റെ സാഹോയ്ക്ക് തിരിച്ചടി; റിലീസ് ദിവസം തന്നെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍

ബാഹുബലിയ്ക്ക് ശേഷം പ്രഭാസ് നായകനായി ഇന്ന് പ്രദര്‍ശനത്തിനെത്തിയ ബിഗ് ബജറ്റ് ചിത്രമാണ് സാഹോ. ചിത്രം തമിഴ്‌റോക്കേഴ്‌സ് ചോര്‍ത്തിയതായാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്തിടെ ഇറങ്ങിയ അജിത് ചിത്രം ‘നേര്‍കൊണ്ട പാര്‍വൈ’യും റിലീസ് ദിവസം തന്നെ തമിഴ്‌റോക്കേഴ്‌സ് ചോര്‍ത്തിയിരുന്നു.

ശ്രദ്ധാ കപൂറാണ് ചിത്രത്തിലെ നായിക. സുജിത്താണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ആക്ഷന്‍ കൊറിയോഗ്രഫറായ പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോ- ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് ഈ ത്രില്ലര്‍ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍.

ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍. മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ ജാക്കി ഷറഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ചിത്രം 30ന് തീയേറ്ററുകളിലെത്തും

Top