പ്രതീക്ഷിച്ച അംഗീകാരം ലഭിക്കാതെ വന്നപ്പോഴുള്ള നിരാശയാണ് താന്‍ മുമ്പ് പ്രകടിപ്പിച്ചതെന്ന് പി.ആര്‍ ശ്രീജേഷ്

തൃശൂര്‍: ഏഷ്യന്‍ ഗെയിംസ് താരങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സ്വീകരണത്തില്‍ പങ്കെടുക്കുമെന്ന് ഒളിംപ്യന്‍ പി ആര്‍ ശ്രീജേഷ്. സംസ്ഥാനം നല്‍കുന്ന അംഗീകാരത്തില്‍ സന്തോഷമുണ്ട്. അഭിനന്ദനം ലഭിക്കുന്നത് പ്രചോദനമാണ്. പ്രതീക്ഷിച്ച അംഗീകാരം ലഭിക്കാതെ വന്നപ്പോഴുള്ള നിരാശയാണ് താന്‍ മുമ്പ് പ്രകടിപ്പിച്ചതെന്നും പി.ആര്‍ ശ്രീജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടികളുടെ കഴിവിനെ കൂടുതലായി ഉപയോഗിക്കണം. കുറച്ചുകാലം മുന്നോട്ട് പോകുമ്പോള്‍ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. കായികമേഖല സുരക്ഷിതമെന്ന ബോധ്യം കുട്ടികളില്‍ ഉണ്ടാകണം. കായിക മേഖലയോട് ചേര്‍ന്ന് നില്‍ക്കുന്ന ജോലികളെ കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തണം. അങ്ങനെ ഉണ്ടായാല്‍ കുട്ടികള്‍ കൂടുതല്‍കാലം കായിക മേഖലയില്‍ നില്‍ക്കുമെന്നും പി. ആര്‍ ശ്രീജേഷ് വ്യക്തമാക്കി.

സംസ്ഥാന കായിക മേളയിലെ കുട്ടികളുടെ പ്രകടനം കാണുമ്പോള്‍ സന്തോഷമുണ്ട്. കുട്ടികള്‍ക്ക് വേണ്ടത് കൃത്യമായ ഒരു വഴി ഒരുക്കി കൊടുക്കലാണ്. 10-ാം ക്ലാസും പ്ലസ് ടുവും കഴിഞ്ഞ് ഏത് സ്‌കൂളില്‍ പോകണം. സര്‍വ്വകലാശാല തലത്തില്‍ എവിടെ പഠിച്ചാല്‍ ഉയരാന്‍ കഴിയും. ആ വഴി കുട്ടികള്‍ക്ക് കാണിച്ച് കൊടുക്കണമെന്നും പി ആര്‍ ശ്രീജേഷ് പ്രതികരിച്ചു.

 

 

 

Top