punjab and up;bjp failed ; news i8 survey report

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബിലും യു.പി യിലും ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാകുമെന്നു സര്‍വെ ഫലം.ന്യൂസ് 18 നെറ്റ് വര്‍ക്കാണ് സര്‍വെ നടത്തിയത്.

കൂടാതെ ബിജെപി ഉത്തരാഖാണ്ഡില്‍ അധികാരത്തിലേറുമെന്നും സര്‍വെയില്‍ പറയുന്നു.

ഗ്രാംനെര്‍ ഡാറ്റാ സയന്‍സ് കമ്പനിയുമായി സംയുക്തമായി നടത്തിയ സര്‍വേയില്‍ യു.പി യില്‍ എസ്.പി കോണ്‍ഗ്രസ് സഖ്യം 181 സീറ്റ് നേടുമെന്നും ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തുമെന്നും വിലയിരുത്തുന്നു.

അകാലി ദളുമായി ചേര്‍ന്നാണ് പഞ്ചാബില്‍ ബി.ജെ.പി മത്സരിക്കുന്നത്. ഇവിടെ സംഖ്യം 21 സീറ്റ് നേടി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഉത്തരാഖാണ്ഡില്‍ 40 സിറ്റ് നേടി ബി.ജെ.പി അധികാരത്തിലേറുമെന്നും സര്‍വ്വേ സൂചന നല്‍കുന്നുണ്ട്.

403 സീറ്റിലേക്കാണ് യു.പി യില്‍ മത്സരം നടക്കുന്നത്. നിലവില്‍ ഭരണത്തിലുള്ള എസ്. പി യിലെ അഖിലേഷ് യാദവ് പിതാവ് മുലായവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇത്തവണ കോണ്‍ഗ്രസുമായി ചേര്‍ന്നാണ് മത്സരിക്കുന്നത്. ഇത് ബി.ജെ.പിക്ക് വലിയ തിരച്ചടി നല്‍കുമെന്ന് തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതല്‍ വിലയിരുത്തിയതാണ്. യു.പി യില്‍ ബി.ജെ.പി 160 സീറ്റ് നേടുമെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്. 57 സീറ്റ് നേടി ബി.എസ്.പി മൂന്നാം സ്ഥാനത്തെത്തുമെന്നും വിലയിരുത്തുന്നു.

പഞ്ചാബില്‍ 117 സീറ്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 21 സീറ്റ് മാത്രമാണ് ബി.ജെ.പിക്ക് ലഭിക്കുകയെന്ന് സര്‍വെ പറയുന്നു. ഭരണത്തിലുള്ള സഖ്യമാണ് അകാലിദള്‍ബി.ജെ.പി സഖ്യം. ഇവിടെ 58 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നും 37 സീറ്റ് നേടി എ.എ.പി രണ്ടാംസ്ഥാനത്തെത്തുമെന്നും സര്‍വെ സൂചന നല്‍കുന്നു.

എന്നാല്‍ നിലവില്‍ രണ്ടാം സ്ഥാനത്തുള്ള ഉത്തരാഖാണ്ഡില്‍ 40 സീറ്റ് നേടി ബി.ജെ.പി അധികാരത്തില്‍ എത്തുമെന്ന സൂചന ബി.ജെ.പി ക്ക് അല്‍പ്പം ആശ്വാസം നല്‍കുന്നതാണ്. 26 സീറ്റ് മാത്രമേ ഇവിടെ കോണ്‍ഗ്രസിന് ലഭിക്കൂവെന്നും സര്‍വ്വേയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Top