ഐഫോൺ എസ്ഇ 2020 പിൻവിലിച്ച് ആപ്പിൾ: സ്റ്റോക്ക് തീർക്കാൻ വമ്പൻ ഓഫർ

പുതിയ പ്രഖ്യാപനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് പ്രമുഖ കമ്പനിയായ ആപ്പിൾ. ഐഫോൺ എസ്ഇ 2022 മാർച്ച് എട്ടിന് വിപണിയിൽ ഇറക്കിയിരുന്നു. ഇതിനു പിന്നാലെ ആപ്പിൾ ഐഫോൺ എസ്ഇ 2020 വിപണിയിൽനിന്നും പിൻവലിച്ചിരുന്നു. ഔദ്യോഗിക സൈറ്റുകളിൽ ഇപ്പോൾ ആപ്പിൾ ഐഫോൺ എസ്ഇ 2020 ലഭ്യമല്ല.

എന്നാൽ, പഴയ സറ്റോക്കുകൾ ഉള്ള ഓഫ് ലൈൻ, ഓൺലൈൻ മാർക്കറ്റ് പ്ലെസുകളിൽ വലിയ വിലക്കുറവിൽ ഈ ഫോൺ വിൽപ്പനയ്ക്കുണ്ടെന്നാണ് വിവരം. ഫ്ലിപ്പ്കാർട്ടിൽ 29,999 രൂപയ്ക്ക് ഫോൺ ലഭ്യമാണ്. എന്നാൽ 64 ജിബി പതിപ്പിന് 5 ശതമാനം ഡിസ്ക്കൗണ്ട് നൽകുന്നുണ്ട്.

13,000 രൂപവരെയാണ് ഫ്ലിപ്പ്കാർട്ട് എക്സേഞ്ച് പ്രൈസ് നൽകുന്നത്. ഇതോടെ ഐഫോൺ എസ്ഇ 2020 15,499 രൂപയ്ക്ക് വാങ്ങാനുള്ള അവസരം ലഭിക്കും. കഴിഞ്ഞ ദിവസം ആപ്പിൾ പുറത്തിറക്കിയ ഐഫോൺ എസ്ഇ 2022 യുടെ പ്രീബുക്കിംഗ് അടുത്ത ദിവസം ആരംഭിക്കുന്നുണ്ട്. അതിന്റെ വില 43,900 മുതലാണ് ആരംഭിക്കുന്നത്. അത് വിൽപ്പന തുടങ്ങിയാൽ ഐഫോൺ എസ്ഇ 2020 പൂർണ്ണമായും പിൻവലിക്കാനാണ് സാധ്യത. ഓഫ് ലൈൻ സ്റ്റോറുകളിൽ ആപ്പിൾ ഐഫോൺ എസ്ഇ 2020 മോഡലിന് ഇതിലും കൂടിയ ഓഫറുകൾ ലഭ്യമാണ് എന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, ഐഫോൺ എസ്ഇ 2020, 2022 മോഡലുകൾ തമ്മിൽ വലിയ വ്യത്യാസം ഡിസൈനിൽ ഇല്ലെങ്കിലും ചില സോഫ്റ്റുവെയർ, ചിപ്പ് വ്യത്യാസങ്ങൾ ഉണ്ട്. 2022 മോഡലിൽ 5ജി ലഭിക്കും. എന്നാൽ, ഇന്ത്യയിൽ ഇതുവരെ 5ജി എത്തിയിട്ടില്ല. അതിനാൽ ഭാവിയിലേക്ക് കരുതുന്നവർക്ക് നല്ലത് ഐഫോൺ എസ്ഇ 2022 ആണ്. എ15 ബയോണിക് ചിപ്പാണ് ഈ ഫോണിൽ ഉപയോഗിച്ചിട്ടുള്ളത്.

 

 

 

 

Top